തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്കും, രാജു കുന്നക്കാട്ടിനും

തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ജനശ്രുതി മീഡിയ ഏര്‍പ്പെടുത്തിയ 'ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിയും (ജര്‍മനി), രാജു കുന്നക്കാട്ടും (അയര്‍ലണ്ട്) അര്‍ഹരായി.

ജനശ്രുതി മീഡിയ വന്‍ പ്രൗഢിയോടെ സംഘടിപ്പിക്കുന്ന 'ജനശ്രേഷ്ഠ പുരസ്കാര സമര്‍പ്പണം ~ 2026' നവംബര്‍ 25~ന് തിരുവനന്തപുരത്ത് നടക്കും. 2025~26 വര്‍ഷത്തില്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയ പ്രമുഖ വ്യക്തിത്വങ്ങളെയാണ് ചടങ്ങില്‍ ആദരിക്കുക. ഇതിനോടൊപ്പം മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ രാഗീഷ് രാജ് സ്മാരക പുരസ്കാരവും ചടങ്ങില്‍ സമര്‍പ്പിക്കും.

ചടങ്ങിന്റെ വിവരങ്ങള്‍:

തീയതി: 2026 നവംബര്‍ 25
സമയം: ഉച്ചയ്ക്ക് 2:30 മുതല്‍
സ്ഥലം: ട്രിവന്‍ഡ്രം ഹോട്ടല്‍, തിരുവനന്തപുരം

ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖര്‍:

അധ്യക്ഷന്‍: എം. ആര്‍. ബൈജു (കാട്ടാക്കട എം.എല്‍.എ)
ഉദ്ഘാടനം: എം. ലിജു (എക്സൈസ് ~ സഹകരണ വകുപ്പ് മന്ത്രി)
മുഖ്യാതിഥി: അഡ്വ. ഐ. ബി. സതീഷ് (മുന്‍ എം.എല്‍.എ)
രാഗീഷ് രാജ് അനുസ്മരണം: ഗിരീഷ് കെ. നായര്‍

സംഘാടക സമിതി:

പ്രവീണ്‍ കുമാര്‍ എം (മാനേജിങ് ഡയറക്ടര്‍, ജനശ്രുതി മീഡിയ), ലക്ഷ്മണന്‍ കെ (ചെയര്‍മാന്‍, ആഘാത ഫിലിം സൊസൈറ്റി സംഘാടകസമിതി), പ്രദീപ് കാട്ടാക്കട (സംഘാടകസമിതി കോര്‍ഡിനേറ്റര്‍), സതീഷ് പേഴുംമൂട് (സംഘാടക സമിതി അംഗം, ജനശ്രുതി മീഡിയ) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. കലാ~സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന ഈ മഹാസംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

യൂറോപ്യന്‍ മലയാളി മാധ്യമലോകത്തെ തിളങ്ങുന്ന മുഖവും,പ്രവാസി ഓണ്‍ലൈന്‍ സ്ഥാപകനും മുഖ്യപത്രാധിപരും, ഫ്രീലാന്‍സ് മാദ്ധ്യമപ്രവര്‍ത്തകനുമാണ് ജോസ് കുമ്പിളുവേലില്‍.പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയില്‍ ജനിച്ചു ജര്‍മ്മനിയിലെ കൊളോണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജോസ് കുമ്പിളുവേലില്‍, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യൂറോപ്യന്‍ മലയാളികളുടെ സാംസ്കാരിക~മാധ്യമ രംഗത്തെ സജീവ സാന്നിധ്യമാണ്.

വിദ്യാഭ്യാസവും പ്രൊഫഷണല്‍ ജീവിതവും:

കേരളത്തില്‍ നിന്ന് കൊമേഴ്സില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1992~ല്‍ ജര്‍മ്മനിയിലെത്തിയ അദ്ദേഹം, നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ഈ മേഖലയില്‍ ജോലി ചെയ്യുന്നതോടൊപ്പം കഴിഞ്ഞ 26 വര്‍ഷമായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും നടത്തിവരുന്നു. മലയാള മനോരമ, ദീപിക, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങിയ പ്രമുഖ പത്രങ്ങളിലും ഏഷ്യാനെറ്റ്, ദൂരദര്‍ശന്‍, കൈരളി, മാധ്യമം, മീഡിയ വണ്‍, ജീവന്‍ ടിവി തുടങ്ങിയ വിവിധ ദൃശ്യമാധ്യമങ്ങളിലും കോണ്‍ട്രിബ്യൂട്ടറാണ്. ഫുട്ബോള്‍ ലോകകപ്പ്, യൂറോ കപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായിക മാമാങ്കങ്ങള്‍ 2006 മുതല്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാസി ഓണ്‍ലൈന്‍ & യൂട്യൂബ് മാധ്യമരംഗം: യൂറോപ്പില്‍ പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ 'പ്രവാസി ഓണ്‍ലൈന്‍' സ്ഥാപകനും മുഖ്യപത്രാധിപരുമാണ്. 2007 ഡിസംബര്‍ 23 മുതല്‍ മാധ്യമരംഗത്ത് സജീവമായ ഇതിന്റെ തുടര്‍ച്ചയായി, 2020 ഫെബ്രുവരി മുതല്‍ ഡെയ്ലി അപ്ഡേഷനോടുകൂടി രണ്ട് യൂട്യൂബ് ചാനലുകളും അദ്ദേഹം നടത്തിവരുന്നു.

സമൂഹിക~സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍:

43 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ കള്‍ച്ചറല്‍ സെക്രട്ടറിയായി 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.
ജര്‍മ്മനിയില്‍ കേരള കലകളെ പ്രോത്സാഹിപ്പിക്കാന്‍ 2004~ല്‍ 'കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ് ജര്‍മനി (KPAC Germany) എന്ന ചാരിറ്റി സംഘടന രൂപീകരിച്ച് അതിന്റെ സ്ഥാപക പ്രസിഡന്റായി തുടരുന്നു.എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്സല്‍, നാദിര്‍ഷാ, കലാഭവന്‍ മണി, ജെ.എം. രാജു തുടങ്ങിയ പ്രമുഖരെ ജര്‍മ്മനിയിലെത്തിച്ച് സ്റേറജ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു.വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സില്‍ വിവിധ പദവികള്‍ വഹിച്ചു (ചെയര്‍മാന്‍, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി). നിലവില്‍ ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ സെക്രട്ടറിയാണ്. ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിന്റെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

കേരള സര്‍ക്കാരിന്റെ നോര്‍ക്ക ജര്‍മ്മനി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ അംഗവും, 4, 5 ലോക കേരള സഭകളില്‍ ജര്‍മ്മനിയെ പ്രതിനിധീകരിച്ച അംഗവുമാണ്.2018 ജൂലൈ 31~ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി ജര്‍മ്മനിയിലെ നഴ്സിംഗ് ജോലിയെക്കുറിച്ചും പഠനസാധ്യതകളെക്കുറിച്ചും മെമ്മോറാണ്ടം നല്‍കിയിരുന്നു. തുടര്‍ന്ന് 2021 ഡിസംബറില്‍ കേരള സര്‍ക്കാരിന്റെ നോര്‍ക്കയും ജര്‍മ്മന്‍ എംപ്ളോയ്മെന്റ് ഏജന്‍സിയും തമ്മില്‍ നിലവില്‍ തുടരുന്ന 'ട്രിപ്പിള്‍ വിന്‍' പദ്ധതി ഇതിന്റെ പ്രധാന സാക്ഷ്യപത്രമാണ്. ജര്‍മ്മനിയിലേക്കുള്ള കുടിയേറ്റം, ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ സെമിനാറുകള്‍ക്കും മോഡറേറ്ററായും പ്രവര്‍ത്തിക്കുന്നു.

കലാപരമായ സംഭാവനകള്‍:

കവിതകളും പ്രണയം, ഭക്തി, ഉത്സവ ഗാനങ്ങളും ഉള്‍പ്പെടെ കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ 70~ലേറെ രചന നിര്‍വഹിച്ച് ഗാനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കോട്ടയം മാറ്റൊലി തിയേറ്റേഴ്സിനു വേണ്ടി നാടക ഗാനവും രചിച്ചിട്ടുണ്ട്.വിഖ്യാതമായ ചങ്ങനാശേരി പാറേല്‍ പള്ളിയുടെ കൂദാശായോടനുബന്ധിച്ച് ?എന്റെ പാറേല്‍ മാതാവേ"" എന്ന സംഗീത ആല്‍ബം പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്.

പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളും:

ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് ആസ്ഥാനമായ ഇന്‍ഡോ ജര്‍മ്മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ 2007~ലെ യൂറോപ്പിലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം.

കേരള ജര്‍മ്മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ പുരസ്കാരം (2007),കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ പുരസ്കാരം (2023, 2024), ഡൂയിസ്ബുര്‍ഗ് മലയാളി അസോസിയേഷന്റെ (ഒരുമ) സമഗ്ര മാധ്യമ പുരസ്കാരം (2024),കൊളോണ്‍ നിലവറയുടെ മാധ്യമ പുരസ്കാരം (2024),വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെയും ജര്‍മനിയിലെ എന്‍മ (ENMA) സംഘടനയുടെയും മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം (2025),കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂളിന്റെ 'ജോര്‍ജിയന്‍സ് മാധ്യമ പുരസ്കാരം' (2026).

ഭാര്യ ഷീന നഴ്സായി ജോലി ചെയ്യുന്നു. മക്കള്‍: ജെന്‍സ് (മെക്കാനിക്കല്‍ എന്‍ജിനീയര്‍), ജോയല്‍ (ആഹന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി). ചുങ്കപ്പാറ,കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട. അധ്യാപകനായ പരേതരായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനാണ്.

രാജു കുന്നക്കാട്ട്

കോട്ടയം ആനിക്കാട് സദേശിയായ രാജു കുന്നക്കാട്ട് കേരള സാക്ഷരത മിഷന്‍ മുന്‍ സ്റേററ്റ് റിസോഴ്സ് പേഴ്സണ്‍, പള്ളിക്കത്തോട് പഞ്ചായത്ത് മുന്‍ മെമ്പര്‍,ഐറിഷ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട്,വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ചെയര്‍മാന്‍,വേള്‍ഡ് മലയാളി കൗണ്‍സില്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡണ്ട് ആണ്.

രചനകള്‍ :

'റോം ഒരു നേര്‍ക്കാഴ്ച', 'അയര്‍ലണ്ടിലൂടെ' എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് ആണ്.കോട്ടയം മാറ്റൊലിയുടെ ജനപ്രിയ പ്രൊഫഷണല്‍ നാടകമായ 'ഒലിവ് മരങ്ങള്‍ സാക്ഷി' യുടെ രചയിതാവ് ആണ്.

അവാര്‍ഡുകള്‍ :

അജ്മാന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ 'പ്രവാസി രത്ന അവാര്‍ഡ്(2007), ആറന്മുള സത്യാവ്രതന്‍ സ്മാരക നാടക പുരസ്കാരം(2024), തിരുവനന്തപുരം നവഭാവന ചാരിറ്റബിള്‍ ട്രസ്ററിന്റെ 'രാജന്‍ പി ദേവ്' പുരസ്കാരം(2024), കലാ,സാഹിത്യ,സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനത്തിന് ഡോ. അംബേദ്കര്‍ സാഹിത്യശ്രീ ദേശീയ അവാര്‍ഡ് (2025), തോപ്പില്‍ ഭാസി അവാര്‍ഡ് (2025),പുലരി റ്റിവി ശംഖുമുദ്ര പുരസ്?കാരം, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ്' കലാ രത്ന' പുരസ്കാരം (2025), അയര്‍ലണ്ട് മൈന്‍ഡ് ഐക്കോണ്‍ അവാര്‍ഡ് 2025, ആചാര്യ ഫിലിം സൊസൈറ്റി കേരള ഐകോണിക് അവാര്‍ഡ് 2026, കാലിക്കറ്റ് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് അവാര്‍ഡ് ~2026 ഉള്‍പ്പെടെ 18 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ ഡബ്ളിനിലാണ് രാജുവും കുടുംബവും താമസിയ്ക്കുന്നത്. ഭാര്യ എല്‍സി നഴ്സാണ്. രണ്ടു മക്കളുണ്ട്.
- dated 18 Nov 2026

Comments:

Keywords: Europe - Otta Nottathil - Janasruthi_Media_Janasreshta_award_Jose_Kumpiluvelil_Raju_Kunnakkattu_Nov_18_2026 Europe - Otta Nottathil - Janasruthi_Media_Janasreshta_award_Jose_Kumpiluvelil_Raju_Kunnakkattu_Nov_18_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ireland_malayalee_angel_mary_george_honoured_as_doctorate_Nov_18_2026
യൂറോപ്പ് അയര്‍ലണ്ട് മലയാളി എയ്ഞ്ചല്‍ മേരി ജോര്‍ജിന് ഡോക്ടറേറ്റ്
Expats_in_Malta_protest_against_the_new_budget_policies_Nov_17_2026
യൂറോപ്പ് മാള്‍ട്ടയില്‍ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കനത്ത പ്രവാസി പ്രതിഷേധം; മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒന്നര ലക്ഷത്തോളം വിദേശികള്‍ ആശങ്കയില്‍
heater_explosion_portugal_malayalee_dead_Nov_17_2026
യൂറോപ്പ് പോര്‍ച്ചുഗലില്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് കോതമംഗലം സ്വദേശി ദാരുണമായി വെന്തുമരിച്ചു; ഉറക്കത്തിനിടയിലെ വിയോഗം ബന്ധുക്കള്‍ക്ക് തീരാവേദനയായി
st_peters_basalica_4_centuary_celebrations_end_Nov_18_2026
യൂറോപ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് നാല് നൂറ്റാണ്ട് തികയുന്നു; കൂദാശയുടെ വാര്‍ഷികാഘോഷം ബുധനാഴ്ച
Zelensyj_on_trump_Ukraine_plan__Nato_membership_Nov_14_2026
യൂറോപ്പ് ട്രംപിന്റെ ഉപാധിക്ക് മുന്നില്‍ പ്രതിസന്ധിയിലായി യുൈ്രകന്‍; നാറ്റോ അംഗത്വത്തിനായി ഡോണ്‍ബാസ് വിട്ടുകൊടുക്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് സെലന്‍സ്കി; ജനവിധ തേടുമെന്ന് പ്രഖ്യാപനം
Bomb_threat_italian_schools_by_e_mails_Nov_11_2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍